Site icon Malappuram Vaartha

ദുബൈയിൽ ആഡംബര മേഖലകളിൽനിന്ന് താമസക്കാർ ഒഴിയുന്നു

AI Generated Image

ദുബൈ: ദുബൈ റിയൽ എസ്റ്റേറ്റ് വിപണിയിൽ വാടക നിരക്കുകളിൽ പ്രകടമായ മാറ്റങ്ങൾ. ഉയർന്ന വാടക നൽകി പ്രധാന പ്രദേശങ്ങളിൽ താമസിച്ചിരുന്ന പലരും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി താരതമ്യേന നിരക്ക് കുറഞ്ഞ മറ്റ് പ്രദേശങ്ങളിലേക്ക് മാറിത്തുടങ്ങിയിരിക്കുന്നു. ഇത് പ്രൈം ലൊക്കേഷനുകളിലെയും (prime areas) മറ്റ് പ്രദേശങ്ങളിലെയും വാടക ട്രെൻഡുകളിൽ പുതിയ മാറ്റങ്ങൾക്ക് കാരണമായി.

ഉയർന്ന വാടക നൽകേണ്ടി വരുന്നതിനാൽ, വാടകക്കാർ കൂടുതൽ തുക ലാഭിക്കാനായി കുറഞ്ഞ നിരക്കിലുള്ള പ്രദേശങ്ങളിലേക്കോ അൽപ്പംകൂടി ചെറിയ വീടുകളിലേക്കോ താമസം മാറുന്നതായാണ് നിലവിൽ കണ്ടുവരുന്നത്.
പ്രധാന പ്രദേശങ്ങളിൽ വാടകക്കാർ ഒഴിഞ്ഞുപോകുന്നതും ആവശ്യക്കാർ കുറയുന്നതും മനസ്സിലാക്കി, പല പ്രോപ്പർട്ടി ഉടമകളും (landlords) വാടക നിരക്കുകളിൽ ഇളവുകൾ വരുത്താനും ഓഫറുകൾ നൽകാനും ഉടമകൾ തയ്യാറാകുന്നുണ്ട്.

ആഡംബര ഏരിയകളിൽ നിന്ന് മിതമായ നിരക്കിൽ സൗകര്യങ്ങൾ ലഭിക്കുന്ന നഗരപ്രാന്തങ്ങളിലേക്കും മിഡ്-റേഞ്ച് കമ്മ്യൂണിറ്റികളിലേക്കുമാണ് മാറി താമസിക്കുന്നത്.

Exit mobile version