Site icon Malappuram Vaartha

കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ്

തവനൂർ വൃദ്ധ സദനത്തിൽ നടന്ന സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് വി.എസ്. ജോയ് എം.എൽ.എ ഉദഘാടനം ചെയ്യുന്നു

തവനൂർ: മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയാരോഗ്യ ഇ.സി.ജി. പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തവനൂർ വൃദ്ധസദനത്തിൽ നടന്ന ചടങ്ങിൽ വി.എസ്. ജോയ് എം.എൽ.എ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കോട്ടക്കൽ ആസ്റ്റർ മിംസും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നടന്ന ക്യാമ്പുകളിലൂടെ 850-ലധികം പേർക്ക് സൗജന്യ ഇ.സി.ജി. പരിശോധന നൽകാൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന് സാധിച്ചു.

ഗ്രാമീണ മേഖലകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കിടയിലും ഹൃദ്രോഗ സാധ്യതകൾ നേരത്തെ തിരിച്ചറിയാൻ ഇത്തരം വൈദ്യസഹായ ക്യാമ്പുകൾ ഉപകരിക്കുമെന്ന് വി.എസ്. ജോയ് എം.എൽ.എ. പറഞ്ഞു. ചടങ്ങിൽ ആസ്റ്റർ മിംസ് കോട്ടക്കൽ അസിസ്റ്റന്റ് മാനേജർ റാഷിഖ് സി, വൃദ്ധ സദനം സുപ്രണ്ട് സുബീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു സാധാരണക്കാർക്ക് കൃത്യസമയത്ത് രോഗനിർണയവും ചികിത്സയും ഉറപ്പാക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Exit mobile version