Site icon Malappuram Vaartha

വൈദ്യുതി നിയന്ത്രണം എപ്പോൾ എന്നറിയാം; ഒന്നര മണിക്കൂർ മുമ്പേ സന്ദേശമെത്തും, ‘വിത്ത് യു’ ആപ് ഇന്ന് മുതൽ

Power cut in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരം ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാം. കെ.എസ്.ഇ.ബിയുടെ ‘വിത് യു’ ആപ് വഴിയാണ് വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കുക.

വൈദ്യുതി വിച്ഛേദിക്കുന്നതിന് ഏകദേശം ഒന്നര മണിക്കൂർ മുമ്പേ ഉപഭോക്താക്കളെ വിവരം അറിയിക്കുന്ന സംവിധാനമാണിത്.

നിലവിൽ തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടി സ്ഥാനത്തിൽ നടപ്പാ
ക്കിയ സംവിധാനം വിജയകരമായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ സംസ്ഥാനമൊട്ടാകെ സംവിധാനം നിലവിൽ വരും. ഇതിനായി ‘വിത് യു’ ആപ്പിനെ കെ.എസ്.ഇ.ബിയുടെ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവുമായി (OMS) ബന്ധിപ്പിച്ചിട്ടുണ്ട്.

വൈദ്യുതി നിയന്ത്രണം സംബന്ധിച്ച വിവരങ്ങൾ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റത്തിൽനിന്നാണ് ഉപഭോക്താക്കൾക്ക് സന്ദേശമായി ലഭിക്കുക. ഇതോടെ വൈദ്യുതി മുടങ്ങും മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് വിവരം ലഭിക്കും.

Exit mobile version