Site icon Malappuram Vaartha

ദമ്മാം-റിയാദ് ഹൈവേയിൽ വാഹനാപകടം; ആറാട്ടുപുഴ സ്വദേശി മരണപ്പെട്ടു

അൻസാർ

റിയാദ്: ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആറാട്ടുപുഴ അൻസില മൻസിൽ അൻസാർ (35) ആണ് മരണപ്പെട്ടത്. ദമ്മാമിലെ പ്രിമ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ജോലിയുടെ ഭാഗമായി ദമ്മാമിൽ നിന്നും റിയാദിലേക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ട്രെയ്ലർ ഇടിക്കുകയായിരുന്നു. അൻസാറിനെ കൂടാതെ വാഹനത്തിൽ മറ്റു 4 പേർ കൂടി ഉണ്ടായിരുന്നിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. അപകടത്തിൽ ഒരു ഫിലിപ്പീൻ സ്വദേശിയും മരണപ്പെട്ടു.

മാതാപിതാക്കൾ: അഷ്‌റഫ്, കുഞ്ഞുമോൾ. ഭാര്യ: റിസാന. മക്കൾ: അയാൻ, അദ്‌നാൻ. റിയാദ് കിംഗ് സൗദ് ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദ് ആലപ്പുഴ ജില്ല കെ.എം.സി.സി പ്രസിഡന്റ് പി.കെ ഷാജി, ജാഫർ വീമ്പൂർ, നസീർ കണ്ണിരി, ബന്ധുവായ മാഹിൻ എന്നിവർ രംഗത്തുണ്ട്.

Exit mobile version