Site icon Malappuram Vaartha

മഞ്ചേരി സ്വദേശി സൗദിയിൽ നിര്യാതനായി

ഇസ്മാഈൽ

യാമ്പു: മഞ്ചേരി പട്ടർകുളം സ്വദേശി ഇസ്മാഈൽ എരിക്ക് (56) യാമ്പുവിൽ നിര്യാതനായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. 10 വർഷത്തോളമായി യാമ്പുവിൽ ബിസിനസ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു.

ജിദ്ദ നവോദയ സാംസ്കാരിക വേദി യാമ്പു ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ജിം സിത്താംഷ് യൂണിറ്റ് അംഗമായിരുന്നു.
പരേതരായ കുഞ്ഞിമുഹമ്മദിന്റെയും ആസ്യക്കുട്ടിയുടെയും മകനാണ്. ഭാര്യ: സുനീറ ചെങ്ങര. മക്കൾ: ഡോ. റിൻഷ, റിഷാൻ (എം.ബി.ബി.എസ് വിദ്യാർഥി), ഫഹീം. മരുമകൻ: മുഹ്സിൻ. സഹോദരങ്ങൾ: മുഹമ്മദ്, സലീം, സക്കീർ, ഫിയാസ്, സഫീർ, സുഹൈറ.

യാമ്പു ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃദദേഹത്തിന്റെ നടപടികൾ പൂർത്തിയായാൽ യാമ്പുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. നാട്ടിലുള്ള ഇസ്മാഈലിന്റെ കുടുംബം വിസിറ്റ് വിസയിൽ യാമ്പുവിലെത്താനുള്ള ശ്രമത്തിലാണ്.

Exit mobile version