Malappuram

കിണർ നിർമ്മാണത്തിനിടെ ആൾമറ തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരുക്ക്

കുറുവ: കിണർ നിർമ്മാണത്തിനിടെ ആൾമറ തകർന്നുവീണ് കിണറ്റിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. കുറുവ പൊരുന്നുംപറമ്പിൽ അഷ്റഫിന്റെ വീട്ടിലെ കിണറ്റിലാണ് അപകടമുണ്ടായത്.
തമിഴ്നാട് സ്വദേശികളായ കുമരേശൻ (33), സതീശ് (30) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കിണറിന്റെ ഒറ്റവരി മതിൽക്കെട്ട് പെട്ടെന്ന് തകർന്നുവീണ് കല്ലുകൾ തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കിണർ കുഴിച്ചെടുത്ത മണ്ണ് മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
അപകടത്തിൽ സതീശിന്റെ വലതുകാലിന് ഒടിവുണ്ടായി. ഇരുവർക്കും തോളെല്ലുകൾ ഉൾപ്പെടെ പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സംഘം ആദ്യം അപകടാവസ്ഥയിലായിരുന്ന മതിൽക്കെട്ടിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി സേഫ്റ്റി ബോഡി ഹാർണസും റോപ്പുകളും ഉപയോഗിച്ച് കിണറ്റിലിറങ്ങി. സേഫ്റ്റി നെറ്റിന്റെ സഹായത്തോടെ ഇരുവരെയും സുരക്ഷിതമായി കിണറ്റിൽനിന്ന് പുറത്തെടുത്ത ശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!