Kerala

കക്കാടംപൊയിലിൽ നിന്ന് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന 18 പേരിൽ നിരവധി പേർക്ക് പരിക്കേറ്റു

കൂടരഞ്ഞി: കക്കാടംപൊയിലിലെ റിസോർട്ടിൽനിന്ന് മടങ്ങുകയായിരുന്ന ട്രാവലർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന 18 പേരിൽ നിരവധി പേർക്ക് പരിക്കേറ്റു. നിലമ്പൂർ, കാളികാവ് സ്വദേശികളായ കുട്ടികളടക്കമുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്.
മേലേ കൂമ്പാറയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ട്രാവലർ റോഡിലെ ഡിവൈഡറിലും സമീപത്തെ തെങ്ങിലും ഇടിച്ചശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. തെങ്ങിൽ ഇടിച്ചതിനെ തുടർന്ന് വാഹനം കൂടുതൽ ആഴത്തിലേക്ക് പതിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു.
അപകടവിവരമറിഞ്ഞ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ട്രാവലറിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർഫോഴ്സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റ കുട്ടികളടക്കം 11 പേരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ അരീക്കോട്, തിരുവമ്പാടി എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലർക്കും ഒടിവുകളും ഗുരുതരമായ ചതവുകളുമുണ്ട്. ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!