Malappuram

ഫോട്ടോ മോർഫിങ് കേസ് പ്രതി ആത്മഹത്യാശ്രമം നടത്തി

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തു

മലപ്പുറം: മലപ്പുറത്തെ കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കേസിലെ മുഖ്യപ്രതി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (26) ജീവനൊടുക്കാൻ ശ്രമിച്ചത്.

മലപ്പുറത്തെ ഒരു സ്വകാര്യ ലോഡ്ജിൽ താമസിക്കുന്നതിനിടെയായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപ് കോടതി ജാമ്യം അനുവദിച്ചതിന് ശേഷം ഇയാൾ ഇവിടെ മുറിയെടുത്ത് താമസിച്ചുവരുകയായിരുന്നു. മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന സുബിൻ ബാബുവിനെ മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് ശേഖരിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥിനികൾ സ്വന്തം അക്കൗണ്ടുകളിൽ പോസ്റ്റു ചെയ്ത ഓണാഘോഷത്തിന്റെയും മറ്റും ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പൊന്നാനിയിൽനിന്നുള്ള വിദ്യാർഥിനികളുടെ പരാതിയിലാണ് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!