KeralaMalappuram

ഡിജിറ്റൽ അറസ്റ്റ്: 1.19 കോടി തട്ടിയ യുവാവ് അറസ്റ്റിൽ

2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയാണ് തട്ടിപ്പ് നടന്നത്

മലപ്പുറം: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ കാസർകോട് നീലേശ്വരം സ്വദേശിയായ 80കാരനായ റിട്ട. ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്ത് പിടിയിൽ. വിദേശത്ത് ജോലി ചെയ്തിയിരുന്ന ഷംഷാദിനെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയാണ് തട്ടിപ്പ് നടന്നത്. മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിലൂടെയും വാട്‌സ്ആപ് വീഡിയോ കോളിലൂടെയും ഡോക്ടറെ ബന്ധപ്പെട്ട സംഘം, മണി ലോണ്ടറിങ് കേസിൽ പങ്കുണ്ടെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കയാണെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

അറസ്റ്റ് ഒഴിവാക്കാനും ആർബിഐ പരിശോധനക്കുമെന്ന പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,19,35,000 രൂപ അയപ്പിച്ചു വാങ്ങി. കാസർകോട് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പണമിടപാടുകളിൽ മലപ്പുറം സ്വദേശിയുടെ പങ്ക് കണ്ടെത്തിയത്.

തട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടന്ന ഷംഷാദ് അടുത്തിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച് കാസർകോട് സൈബർ പൊലീസിനെ വിവരമറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!