Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു 

മൈസുരുവിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് കുടുംബസ​മേതം മടങ്ങുകയായിരുന്നു

തച്ചനാട്ടുകര: ഗുണ്ടൽപേട്ടിൽ കാർ അപകടത്തിൽ യുവതി മരിച്ചു. പടിഞ്ഞാറേ പാലോട് പട്ടിശേരി മുഹമ്മദിന്റെ മകനായ നബീലിന്റെ ഭാര്യ ലിസ്ന (28) ആണ് മരണപ്പെട്ടത്. സഹയാത്രികരും ബന്ധുക്കളുമായ പാറക്കലിൽ കരീം ഹാജിയുടെ മകൻ സബിദ്, സബിദിന്റെ ഭാര്യ, ഇവരുടെ ഒരു മകൻ, നബീലിന്റെ രണ്ടു മക്കൾ എന്നിവർ അടങ്ങിയ സംഘം ചൊവ്വാഴ്ചയാണ് പാലോട്ടുനിന്നും മൈസൂരിലേക്കുള്ള വിനോദയാത്ര പോയത്.

ബുധനാഴ്ച വൈകീട്ട് മൈസുരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങവേ ഗുണ്ടൽപേട്ടിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. മൃതദേഹം ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!