Gulf

സൈഫുദ്ദീൻ വാഴയിൽ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് 

ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സൈഫുദ്ദീൻ വാഴയിൽ (നിലമ്പൂർ) തിരഞ്ഞെടുക്കപ്പെട്ടു. ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് യോഗത്തിലാണ് തിരഞ്ഞെടുത്തത്.

നിലവിലെ പ്രസിഡന്റ് ഹുസൈൻ ചുളിച്ചിയോട് ആരോഗ്യപരമായ കാരണങ്ങളാൽ നാട്ടിൽ തുടരുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ എക്സിക്യൂട്ടിവ് യോഗം ചേർന്നത്. ജില്ല കമ്മിറ്റിയുടെ സമ്പൂർണ്ണ എക്സിക്യൂട്ടിവ് യോഗത്തിലെ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനപ്രകാരമാണ് സൈഫുദ്ദീൻ വാഴയിൽ പ്രസിഡന്റായത്.

ജില്ലയിലെ വിവിധ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപ്പിച്ച് ഒ.ഐ.സി.സി ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകാനും സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും, പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിനോടൊപ്പം ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് സൈഫുദ്ദീൻ വാഴയിൽ പറഞ്ഞു.

ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സ്പോർട്സ് രംഗത്തെ സജീവ സാന്നിധ്യവും മികച്ച സംഘാടകനും നിലവിൽ ഒഐസിസി ജില്ല കമ്മിറ്റി നിർവാഹക സമിതി അംഗവുമാണ് അദ്ദേഹം. മുൻ പ്രസിഡന്റ് ഹുസൈൻ ചുളിച്ചിയോടിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിക്കുകയും അദ്ദേഹത്തിന് ആരോഗ്യവും ക്ഷേമവും ആശംസിക്കുകയും ചെയ്തു. പ്രവർത്തകർ ഹാരർപ്പണം നടത്തി അദ്ദേഹത്തെ അഭിനന്ദിച്ചു.

Shameem VK

Web Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!