Gulf

സൗദിയിൽ എണ്ണപ്പാടത്തിന് നേരെ ഡ്രോൺ ആക്രമണം; 2 മരണം, ഇന്ത്യക്കാരനടക്കം രണ്ടു പേർക്ക് പരിക്ക്

ദമാമിലെ കിങ് ഫഹദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ ഒരു വിദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ട് എത്തിയ ഡ്രോണിനെ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞു. ഡ്രോൺ തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഒരാൾ ഫിലിപ്പീൻസ് സ്വദേശിയും മറ്റൊരാൾ നേപ്പാൾ സ്വദേശിയുമാണ്. പരിക്കേറ്റവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയും മറ്റൊരാൾ ഇന്ത്യക്കാരനുമാണ്.
കിഴക്കൻ പ്രവിശ്യയിലെ സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടാണ് ബുധനാഴ്ച രാവിലെ ഡ്രോൺ എത്തിയതെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഡ്രോൺ തടഞ്ഞതിനെത്തുടർന്നുള്ള അവശിഷ്ടങ്ങൾ വീണ് എണ്ണപ്പാടത്ത് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ വാഹനത്തിന് തീപിടിച്ചു. സംസ്കരണ കേന്ദ്രത്തിന്റെ അതിർത്തിക്ക് പുറത്താണ് സംഭവം നടന്നത്. എണ്ണപ്പാടത്തിന്റെ പ്രവർത്തനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ദമാമിലെ കിങ് ഫഹദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ ഒരു വിദേശി മരിച്ചു. ഇയാൾ ഏത് രാജ്യക്കാരൻ ആണെന്നത് വ്യക്തമല്ല. പരിക്കേറ്റ എട്ടു പേരിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!