Kerala
അതിവേഗം, എവിടേയും…. കെ.എസ്.ആർ.ടി.സി കാർഗോ സേവനങ്ങൾക്ക് തുടക്കം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ആരംഭിച്ചു. കാർഗോ സർവീസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിച്ചു.
ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
എല്ലാ ഡിപ്പോകളിലും ഈ സൗകര്യം ഒരുക്കി വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കുറഞ്ഞ ചിലവിൽ വേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ കഴിയും എന്നതാണ് ഈ പദ്ധതിയുടെ ഗുണം.



