Malappuram

മലപ്പുറം ഗവ. കോളജ് ഇനി ‘ഡ്രഗ് ഫ്രീ കാമ്പപസ്‌’

മലപ്പുറം: ഗവ. കോളജിൽ ലഹരിവിമുക്ത കാമ്പസ് പ്രഖ്യാപനവും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പ്- വിമുക്തി മിഷന്റെ നേതൃത്വത്തിൽകോളേജ് ഹാളിൽ നടന്ന ചടങ്ങ് മലപ്പുറം നഗരസഭ അധ്യക്ഷ അഡ്വ. വി. റിനീഷ ഉദ്ഘാടനം ചെയ്തു. “ഡ്രഗ് ഫ്രീ കാമ്പസ്” പദ്ധതിയുടെ മലപ്പുറം കോളജ് ബ്രാൻഡ് അംബാസഡർ ആയി തെരഞ്ഞെടുത്ത മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി കോളജ് എൻഎസ്എസ് യൂനിറ്റ് അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ് മോബും അരങ്ങേറി.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സൈനുൽ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പ്രദീപ് റാവു ചടങ്ങിന് സ്വാഗതം ആശംസിച്ചു. മലപ്പുറം മുൻസിപ്പൽ വാർഡ് കൗൺസിലർ സഹൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ ബി എന്നിവർ സംസാരിച്ചു. വിമുക്തി മിഷൻ ജില്ല കോഡിനേറ്റർ ഷിജേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി കാമ്പസിൽ സ്ഥാപിച്ച “ഡ്രഗ് ഫ്രീ കാമ്പസ്” ലോഗോ അടങ്ങിയ ബോർഡ് ബ്രാൻഡ് അംബാസിഡർ അനസ് എടത്തൊടിക അനാച്ഛാദനം ചെയ്തു.
എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ സാജിദ് നന്ദി പറഞ്ഞു. ലഹരിക്കെതിരെ വിദ്യാർത്ഥി സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി, എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!