KeralaMalappuram
കരുവാരകുണ്ടിൽ എംഡിഎംഎയുമായി നാലുപേർ പിടിയിൽ
ഇവരിൽ നിന്ന് 4.96 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കരുവാരകുണ്ട് : എംഡിഎംഎയുമായി നാലുപേരെ കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടത്തൂർ കളപ്പാടൻ മുഹമ്മദ് റാഷിദ് (28), പൂന്താനം കോഴിക്കാട്ടിൽ അൽത്താഫ് (35), കോഴിക്കോട് വെസ്റ്റ്ഹിൽ ഷർമിന ജാസ്മിൻ (22), അലനല്ലൂർ കർക്കിടാംകുന്ന് പെരുമ്പിൽ ഫാസിൽ (34) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4.96 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി കേരള എസ്റ്റേറ്റ് വില്ലേജ് ഓഫിസിനു മുൻപിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാളികാവ് ഭാഗത്തു നിന്ന് അലനല്ലൂരിലേക്ക് പോവുകയായിരുന്ന സംഘം പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കൊളത്തൂർ സിഐ സി.കെ.നൗഷാദ്, പാണ്ടിക്കാട് സിഐ സി.കെ.നാസർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.



