GulfMalappuram

9 രാജ്യങ്ങളിലേക്ക് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിച്ച് നോർക്ക

സെപ്റ്റംബർ 30 നകം അപേക്ഷ നൽകണം

മലപ്പുറം: വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്റൈൻ, ആസ്ട്രേലിയ, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള ലീഗൽ കൺസൾട്ടൻ്റുമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

അഭിഭാഷകനായി വിദേശ രാജ്യത്ത് ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള പ്രവാസികേരളീയരുടെ ക്ഷേമത്തിൽ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് സെപ്റ്റംബർ 30 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2770540, 529 (പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങൾ കാരണവും, തൻ്റേതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് PLAC.

കേസുകളിൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, സാംസ്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!