Malappuram

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ; ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

ഒരാൾ വധശ്രമ കേസ് പ്രതിയാണ്

മലപ്പുറം: പൊന്നാനിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി വണ്ടിപേട്ട സ്വദേശി ആൻസിഫ് (23), പുറങ്ങ് സ്വദേശി കണ്ണത്ത് വീട്ടിൽ സിബിൻ (23) എന്നിവരെയാണ് പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടർ അനീഷന്റെ നിർദ്ദേശത്തെ തുടർന്നു പൊന്നാനി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. വി. ജിഷ്ണു അറസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ തൂഫാനോട്‌ അനുബന്ധിച്ച് ലഹരി സംഘങ്ങളെ പൊലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനിയിലുള്ള പ്രതികൾ താമസിച്ചിരുന്ന സൗകര്യ ലോഡ്ജിൽ നിന്ന് 3.135 ഗ്രാം മാരക മയക്കു മരുന്നായ MDMA കണ്ടെടുത്തു. എസ്.ഐ ടി. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, സനീഷ്, എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ പ്രണവ് , ഭാഗ്യരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളിൽ നിന്നും. 3.135 ഗ്രാം MDMAയും MDMA തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, MDMA ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ്, MDMA പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിപ് ലോക്ക് കവർ എന്നിവയും 11,000 രൂപയും കണ്ടെടുത്തു. കഴിഞ്ഞ മാസം കുണ്ടുകടവ് നടന്ന വധശ്രമ കേസിൽ പ്രതിയായ ആൻഷിഫ് ഒളിവിൽ ആയിരുന്നു. ഈ കേസിലെ അന്വേഷണത്തിൽ ആണ് പ്രതികൾ MDMA ആയി പിടിയിൽ ആകുന്നത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!