FinanceIndia

ഇനി 30 ദിവസ വാലിഡിറ്റി ലഭിക്കും; മൊബൈൽ കമ്പനികളുടെകൊള്ള അവസാനിപ്പിച്ച് ട്രായ്

സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ നേരിട്ടിരുന്ന ദീർഘകാലത്തെ ചൂഷണങ്ങൾക്ക് വിരാമമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ പതിമൂന്നാം ഭേദഗതി ചട്ടങ്ങൾ പ്രകാരം ഇനിമുതൽ എല്ലാ ടെലികോം സേവനദാതാക്കളും കൃത്യം 30 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളും ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി വോയ്സ്, എസ്എംഎസ് മാത്രമുള്ള പ്രത്യേക പ്ലാനുകളും വിപണിയിൽ ലഭ്യമാക്കണമെന്ന നിർദേശങ്ങൾ അടങ്ങിയ പുതിയ ചട്ടഭേദഗതികൾ വിജ്ഞാപനം ചെയ്തു. സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.
നിലവിൽ രാജ്യത്തെ ഭൂരിഭാഗം പ്രീപെയ്ഡ് ഉപഭോക്താക്കളും ഒരു മാസത്തെ കാലാവധി എന്ന പേരിൽ 28 ദിവസത്തെ പ്ലാനുകളാണ് ഉപയോഗിച്ചുവരുന്നത്.പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ വർഷത്തിൽ കൃത്യം 12 തവണ മാത്രം റീചാർജ് ചെയ്താൽ മതിയാകും.
ഇന്റർനെറ്റ് ഉപയോഗം ആവശ്യമില്ലാത്ത സാധാരണ ഫോൺ ഉപയോക്താക്കൾക്കും കോളുകൾ മാത്രം ആവശ്യമുള്ളവർക്കും ഡാറ്റ അടങ്ങിയ ബണ്ടിൽഡ് പ്ലാനുകൾ കൂടിയ നിരക്കിൽ വാങ്ങേണ്ട അവസ്ഥയ്ക്കാണ് പുതിയ ചട്ടത്തോടെ മാറ്റം വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!